സർവ്വകലാശാലകളിൽ നവംബർ ഒന്നിന് വഞ്ചനാ ദിനം ആചരിച്ചു

സർവ്വകലാശാലകളിൽ നവംബർ ഒന്നിന് വഞ്ചനാ ദിനം ആചരിച്ചു
Nov 1, 2024 06:25 PM | By PointViews Editr

കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ തുടർച്ചയായ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസിന്‍റെ ആഭിമുഖ്യത്തിൽ സർവ്വകലാശാലകളിൽ വഞ്ചനാ ദിനം ആചരിച്ചു.

സർക്കാർ, കഴിഞ്ഞ ദിവസം അനുവദിച്ച 3 ശതമാനം ക്ഷാമബത്തയുടെ പ്രാബല്യതീയതി പ്രഖ്യാപിക്കാതെ അതു വരെയുള്ള കുടിശിക കവർന്നെടുക്കുവാനുള്ള ഹീനമായ ശ്രമമാണ് നടത്തുന്നത്. കഴിഞ്ഞതവണ അനുവദിച്ച 2 ശതമാനം ഡിഎയിലും മുൻകാല പ്രാബല്യം നൽകിയിരുന്നില്ല. ഇതോടെ ഈ സർക്കാരിന്റെ കാലത്ത് ആകെ പ്രഖ്യാപിച്ച 2 ഗഡു ക്ഷാമബത്തയിലുമായി ജീവനക്കാരന്റെ 78 മാസത്തെ ഡി എ യാണ് സർക്കാർ കവർന്നെടുത്തത്. ഇനിയും 19 ശതമാനം ക്ഷാമബത്ത അനുവദിക്കാതെ ബാക്കി നിൽക്കുന്നു എന്നത് മറ്റൊരു യാഥാർഥ്യം. സംസ്ഥാന സിവിൽ സർവീസിന്റെ ചരിത്രത്തിൽ ആദ്യമായാണിത് .

ഭരണ രംഗത്തെ പിടിപ്പുകേടും ധൂർത്തും കൊണ്ട് ഖജനാവ് കാലിയാക്കിയിട്ട് ഒടുവിൽ സംസ്ഥാനത്തെ ജീവനക്കാരെയും അധ്യാപകരെയും മാത്രം ബലിയാടാക്കാനാണ് സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത് . അപമാനകരമായ ഈ നീക്കത്തിൽ നിന്നും സംസ്ഥാന സർക്കാർ പിന്തിരിയണം.ജീവനക്കാർക്ക് അർഹമായ ഡി എ കുടിശിക ഉടൻ നൽകണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു.

പന്ത്രണ്ടാം ശമ്പള പരിഷ്ക്കരണ കമ്മീഷനെ നിയമിക്കുക , കുടിശികയായ 19 ശതമാനം ഡി എ പ്രഖ്യാപിക്കുക, പതിനൊന്നാം ശമ്പള പരിഷ്ക്കരണ കുടിശിക ഉടൻ വിതരണം ചെയ്യുക, സർവ്വകലാശാലകൾക്ക് മതിയായ ഗ്രാന്റ് അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയവയാണ് മറ്റ് പ്രധാന ആവശ്യങ്ങൾ.

രഞ്ചിത്ത് എം കെ സ്വാഗതവും സ്റ്റാഫ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ഹരിദാസൻ ഇകെ അധ്യക്ഷം വഹിച്ചു. ഫെഡറേഷൻ ഓഫ് ഓൾ കേരള യൂനിവേഴ്സിറ്റി എംപ്ലോയിസ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സിക്രട്ടറി ജയൻ ചാലിൽ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ഷാജി കക്കട്ട് ഷാജി കരിപ്പത്ത് , രൂപ സുകുമാരൻ എന്നിവർ നേതൃത്വം നൽകി.

Cheating Day was observed on November 1 in universities

Related Stories
മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

Nov 15, 2024 07:38 AM

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ...

Read More >>
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

Nov 14, 2024 01:03 PM

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10...

Read More >>
കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

Nov 14, 2024 12:03 PM

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും...

Read More >>
ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Nov 14, 2024 09:15 AM

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി...

Read More >>
വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

Nov 13, 2024 10:45 PM

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന്...

Read More >>
Top Stories